
പി.ആർ. അരുൺ രചനയും സംവിധാനവും നിർവഹിക്കുന്ന വെബ് സീരിസിൽ ഗായത്രി ശങ്കറും അനാർക്കലി മരക്കാറും ഹരീഷ് ഉത്തമനും പ്രധാന വേഷത്തിൽ എത്തുന്നു. തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ് ആണ് നിർമ്മാണം. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും, ബസൂക്ക എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളായ തിയേറ്റർ ഒഫ് ഡ്രീംസ് ആദ്യമായാണ് വെബ് സീരിസ് നിർമ്മിക്കുന്നത്. സോണി ലിവിൽ സ്ട്രീം ചെയ്യുന്ന സീരിസിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.മുത്തുമണിയാണ് മറ്റൊരു പ്രധാന താരം. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്നു. കൈലാസ് മേനോൻ ആണ് സംഗീത സംവിധാനം.
അതേ സമയം നിവിൻ പോളി നായകനായി ഹോട്ട് സ്റ്റാറിനുവേണ്ടി പി.ആർ. അരുൺ സംവിധാനം ചെയ്ത ഫാർമ എന്ന വെബ് സീരിസിന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും. നിവിൻ പോളിയുടെ കരിയറിലെ ആദ്യ വെബ് സീരിസിൽ പ്രമുഖ ബോളിവുഡ് താരം രജത് കപൂർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷിക്കുശേഷം മലയാളം പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടും എത്തുകയാണ് രജത് കപൂർ. നരേൻ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി എന്നിവരാണ് മറ്റു താരങ്ങൾ. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്ന സീരിസിന് സംഗീതം പകരുന്നത് ജെക്സ് ബിജോയ് ആണ്.മൂവീ മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് നിർമ്മിക്കുന്നത്.
ജമ്നപ്യാരി, ഫൈനൽസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പി.ആർ. അരുൺ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |