SignIn
Kerala Kaumudi Online
Friday, 23 October 2026 1.16 AM IST

രണ്ടാം ദിവസത്തിലും 'തീ കൊളുത്തി' മമ്മൂട്ടി

mammotty

പുതുവർഷം ആരംഭിച്ച് നാലാം ദിവസം എത്തുമ്പോൾ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ലുക്കാണ് ഏറ്റവും പുതിയത്. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലൊക്കേഷൻ സ്റ്റിൽ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ഇതുവരെ കാണാത്ത ഗെറ്റപ്പിൽ സ്റ്റൈൽ ലുക്കിലുള്ള മമ്മൂട്ടിയുടെ സ്റ്റില്ലാണ് പുറത്തു വന്നത്. തുടർച്ചയായി സോഷ്യൽ മീഡിയയിൽ മമ്മൂട്ടിയുടെ സ്റ്റില്ലുകൾ വൈറലാകുന്നതിന്റെ സന്തോഷം ആരാധകരിൽ ചിലർ പങ്കുവയ്ക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ശ്രീലങ്കയിലെ ലൊക്കേഷനിലാണ് മമ്മൂട്ടി. അതേസമയം മമ്മൂട്ടി നായകനായി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്റ് ദ ലേഡീ സ് പ്ഴ്സ് ജനുവരി 23 ന് തിയേറ്ററിൽ എത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY