SignIn
Kerala Kaumudi Online
Friday, 23 October 2026 5.01 AM IST

യൂറോപ്പിൽ സൂപ്പർ വൈബിൽ മഞ്ജു വാര്യർ

manju

സിനിമാ തിരക്കുകൾ ഒഴിയുമ്പോൾ യാത്രകൾ ചെയ്യുന്ന താരമാണ് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യർ. അടുത്തിടെ യൂറോപ്പിലേക്കു നടത്തിയ യാത്രയുടെ ചിത്രങ്ങൾ മഞ്ജു വാര്യർ സമൂഹ മാദ്ധ്യമത്തിൽ പങ്കു വച്ചു. 'ഞാൻ എന്നോട് മന്ത്രിച്ചു,​ പോയി ജീവിക്കൂ' എന്നാണ് ചിത്രങ്ങൾക്ക് മഞ്ജു നൽകിയ അടിക്കുറിപ്പ് . സ്റ്റൈലിഷ് ലുക്കിൽ മഞ്ജുവിനെ ചിത്രങ്ങളിൽ കാണാൻ കഴിയുന്നു. സിനിമകളിലെ മഞ്ജുവിനെ മാത്രമല്ല,​ ജീവിതത്തിലെ മഞ്ജുവിനെയും മലയാളികൾക്ക് ഏറെയിഷ്ടമാണ്. വെള്ളിത്തിരയ്ക്ക് പുറത്തെ മഞ്ജുവിന്റെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് താത്പര്യം ഏറെയാണ്.

വിജയ് സേതുപതിക്ക് ഒപ്പം അഭിനയിച്ച വിടുതലൈ 2 ആണ് മഞ്ജുവിന്റെ പുതിയ റിലീസ്. ഡിസംബർ 20 നാണ് ചിത്രം തിയേറ്ററിൽ എത്തിയത്. വെട്രിമാരൻ സംവിധാനം ചെയ്ത 2023ൽ ഇറങ്ങിയ വിടുതലൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. മോഹൻലാൽ - പൃഥ്വിരാജ് ചിത്രംഎമ്പുരാൻ ആണ് റിലീസിന് ഒരുങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY