SignIn
Kerala Kaumudi Online
Thursday, 22 October 2026 7.54 PM IST

സന്തോഷത്തിന്റെയും ധ്യാനത്തിന്റെയും നിമിഷത്തിൽ സ്വാസികയും പ്രേമും

cinema

വിവാഹശേഷം യാത്രകൾക്കുവേണ്ടി ഏറെ സമയം മാറ്റിവച്ചവരാണ് താരദമ്പതിമാരായ സ്വാസികയും പ്രേമും. കോയമ്പത്തൂർ ഇഷ ഫൗണ്ടേഷൻ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പ്രേം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ആദിയോഗിക്കു മുൻപിൽ ശാന്തമായി ധ്യാനിച്ചും ഭക്തിയോടെയിരുന്നും ചെലവഴിച്ച ദിവസം ഏറെ ആഹ്ലാദകരമായിരുന്നുവെന്ന് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തിനൊപ്പം പ്രേം കുറിച്ചു. 'സദ്ഗുരു' എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ് സ്ഥാപിച്ച സംഘടനയാണ് ഇഷ ഫൗണ്ടേഷൻ . അതേസമയം ഒൻപതു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് സ്വാസികയും പ്രേമും ഒരുമിച്ചത്. മനംപോലെ മംഗല്യം എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒരുമിച്ചിട്ടുണ്ട്. 2009ൽ വൈഗൈ എന്നതമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചാണ് സ്വാസിക വെള്ളിത്തിരയിൽ എത്തുന്നത്. 2010ൽ ഫിഡിൽ എന്ന സിനിമയിലൂടെ മലയാളത്തിലും. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പെറിഞ്ചു മറിയം ജോസ്, ചതുരം, വിവേകാനന്ദൻ വൈറലാണ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. അടുത്തിടെ തമിഴിൽ അഭിനയിച്ച ലബ്ബർ പന്ത് എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. സൂര്യ നായകനായി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ സ്വാസിക എത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY