
ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന നാരായണീന്റെ മൂന്നാണ്മക്കൾ എന്ന ചിത്രലെ പുതിയ ഗാനം പുറത്ത്.നീ അറിയാതൊരു നാള്‍' എന്നു തുടങ്ങുന്ന ഗാനം രചിച്ചത് റഫീക്ക് അഹമ്മദ് ആണ്. രാഹുൽ രാജിന്റെ സംഗീതത്തിൽ സുചിത് സുരേശനാണ് ആലാപനം. ചില സാഹചര്യങ്ങളാൽ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ദൃശ്യവത്കരിക്കുന്നത്.തോമസ് മാത്യു, ഗാർ
ഗി അനന്തൻ, ഷെല്ലി , സജിത മഠത്തിൽ, സരസ ബാലുശേരി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ.
ഗുഡ്‍വിൽ എന്റർടെയ്ൻമെന്റ് ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന ചിത്രം ജനുവരി 16ന് തിയേറ്രറിൽ എത്തും. പി.ആർ.ഒ: ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |