
ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തോമസ് സെബാസ്റ്റിയൻ സംവിധാനം ചെയ്യുന്ന അംഅഃ എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന സ്റ്റീഫൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. അലൻസിയർ, ടി.ജി. രവി, രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, തമിഴ് താരം ദേവദർശിനി, മീരാവാസുദേവ്, ശ്രുതി ജയൻ മാലാ പാർവ്വതി, മുത്തുമണി എന്നിവരാണ് മറ്റു താരങ്ങൾ. ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്.
തിരക്കഥ: കവിപ്രസാദ് ഗോപിനാഥ്. സംഗീതം: ഗോപി സുന്ദർ. ഛായാഗ്രഹണം: അനീഷ് ലാൽ. എഡിറ്റിംഗ്: ബിജിത് ബാല. കലാ സംവിധാനം: പ്രശാന്ത് മാധവ്. മേക്കപ്പ്: രഞ്ജിത്ത് അമ്പാടി. കോസ്റ്റ്യും ഡിസൈൻ: കുമാർ എടപ്പാൾ. സ്റ്റിൽസ്: സിനറ്റ് സേവ്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറയക്ടർ: ഗിരീഷ് മാരാർ. അസ്സോസ്സിയേറ്റ് ഡയറക്ടർ: ഷാമിലിൻ ജേക്കബ്ബ്. നിർമ്മാണ നിർവ്വഹണം: ഗിരീഷ് അത്തോളി. പി.ആർ.ഒ: വാഴൂർ ജോസ്. ചിത്രം ഈ മാസം 24ന് പ്രദർശനത്തിനെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |