
ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശരൺ വേണുഗോപാൽ സംവിധാനം നിർവഹിക്കുന്ന നാരായണീന്റെ മൂന്നാണ്മക്കൾ എന്ന ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി ഏഴിലേക്ക് മാറ്റി. ജനുവരി 16ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. കുടുംബത്തിൽ നിന്ന് ചില സാഹചര്യങ്ങളാൽ മാറി നിന്ന ഇളയ മകന്റെ കടന്നു വരവോടെ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ദൃശ്യവത്കരിക്കുന്നത്. തോമസ് മാത്യു, ഗാർഗി അനന്തൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തിൽ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം: അപ്പു പ്രഭാകർ, ഗുഡ്വിൽ എന്റർടെയ്ൻമെന്റ് ബാനറിൽ ജോബി ജോർജ് തടത്തിൽ ആണ് നിർമ്മാണം. പി.ആർ.ഒ: ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |