
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കൺമണി എന്ന ചിത്രത്തിലെ രാ ശലഭങ്ങളായി നമ്മൾ എന്ന ഗാനം പുറത്ത്. മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ഹരിശങ്കറാണ്. അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്റണി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ ആണ് നിർമ്മാണം. രചന: അനീഷ് കൊടുവള്ളി. ഛായാഗ്രഹണം: സരിൻ രവീന്ദ്രൻ എഡിറ്റിംഗ്: സുനിൽ എസ്. പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രദീപ് പ്രഭാകർ, പ്രിജിൻ ജെസ്സി, പ്രൊഡക്ഷൻ കൺട്രോളർ: ജിതേഷ് അഞ്ചുമന, വസ്ത്രാലങ്കാരം: ലിജി പ്രേമൻ, പി.ആർ.ഒ: എ.എസ് ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |