
ദുൽഖർ സൽമാൻ നായകനായി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ആകാശം ലോകെ താര എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരിയിൽ ഹൈദരാബാദിൽ ആരംഭിക്കും. രണ്ട് നായികമാരിൽ ഒരാൾ സായ് പല്ലവിയാണ്. എട്ടു വർഷത്തിനുശേഷം ദുൽഖർ സൽമാനും സായ് പല്ലവിയും ഒരുമിക്കുന്ന ചിത്രമാണ്. കലി എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചത്. തെലുങ്കിൽ ദുൽഖർ അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ആകാശം ലോകെ താര. തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ് ബോക്സ് മീഡിയ എന്നിവർ ചേർന്നാണ് നിർമ്മാണം. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ആകാശം ലോകെ തര പ്രേക്ഷകരുടെ മുൻപിൽ എത്തും. കാന്താ ആണ് ദുൽഖറിന്റ മറ്രൊരു തമിഴ് ചിത്രം.
സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന കാന്തയിൽ ഭാഗ്യശ്രീ ബ്രോസ് ആണ് നായിക. റാണ ദഗുബട്ടി, സമുദ്രക്കനി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും റാണ ദഗുബട്ടിയുടെ സ്പിരിറ്റ് മീഡിയയും ചേർന്ന് ബിഗ് ബഡ്ജറ്റിലാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്.1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്ത അവതരിപ്പിക്കുന്നത്. ബ്ളാക് ആന്റ് വൈറ്ര് ചിത്രമാണ് കാന്ത .
അതേസമയം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ദുൽഖർ ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 5ന് തിരുവനന്തപുരത്ത് ആരംഭിക്കും. തമിഴ് നടൻ എസ്.ജെ. സൂര്യയാണ് പ്രതിനായകൻ. പ്രിയങ്ക മോഹൻ ആയിരിക്കും നായിക. ആന്റണി വർഗീസ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. മിസ്റ്ററി ഫാന്റസി ഗണത്തിൽപ്പെടുന്ന ചിത്രത്തിന് ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. അജയൻ ചാലിശേരിയാണ് കലാസംവിധാനം. കിംഗ് ഒഫ് കൊത്തക്കുശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന മലയാള ചിത്രമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |