
സിദ്ദിഖ്, പ്രിയാമണി എന്നിവർക്കൊപ്പം വിവിധ ഭാഷകളിൽ നിന്നുള്ള പ്രശസ്തരായ താരങ്ങളും ഒന്നിക്കുന്ന സയനൈഡ് എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂൾ ആരംഭിക്കുന്നു.
രാജേഷ് ടച്ച് റിവർ ആണ് തിരക്കഥയും സംഭാഷണവും സംവിധാനവും. രംഗായന രഘു, മണികണ്ഠൻ ആചാരി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ചിത്തരഞ്ജൻ ഗിരി, തനിക്കെല ഭരണി, രാംഗോപാൽ ബജാജ്, ഷിജു ശ്രീമാൻ, സമീർ, ശ്വേത മേനോൻ, സഞ്ജു ശിവറാം, ഷാജു ശ്രീധർ, മുകുന്ദൻ, റിജു ബജാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ വേഷമാണ് പ്രിയാമണി അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: അജയൻ വിൻസെന്റ്, എഡിറ്റർ: കെ. ശശികുമാർ ഹൈദരാബാദ്, ബംഗളൂരു, ഗോവ, മംഗലൂരു, മൈസൂർ, കൂർഗ്, മടിക്കേരി, കാസർകോട് എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ. പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, ഗാനങ്ങൾ: ഡോ. ഗോപാൽ ശങ്കർ, പി.ആർ.ഒ: എ.എസ് ദിനേശ്, വിവേക് വിനയരാജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |