
മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത എയ്സ് എന്ന ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. വിജയ് സേതുപതിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തത്. ശക്തമായ വേഷത്തിൽ വിജയ് സേതുപതി എത്തുന്ന ചിത്രത്തിൽ രുക്മിണി വസന്ത്, യോഗി ബാബു, ബി.എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. വിനോദത്തിനും ആക്ഷനും പ്രാധാന്യം നൽകുന്ന ബിഗ്ബഡ്ജറ്റ് ചിത്രമായിരിക്കും എയ്സ്. അടുത്തിടെ പുറത്തിറങ്ങിയ മഹാരാജ എന്ന ചിത്രത്തിലൂടെ ചൈനയിലും വലിയ ആരാധകവൃന്ദത്തെ വിജയ് സേതുപതി നേടിയിരുന്നു. 7സി.എസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഗകുമാർ ആണ് നിർമ്മാണം. ഛായാഗ്രഹണം: കരൺ ഭഗത് റൗട്, സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, എഡിറ്റർ: ഫെന്നി ഒലിവർ, കലാസംവിധാനം: എ.കെ മുത്തു. പി.ആർ.ഒ: ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |