SignIn
Kerala Kaumudi Online
Friday, 23 October 2026 5.26 AM IST

മമ്മൂട്ടിയുടെയും യുവതാരങ്ങളുടെയും ഫെബ്രുവരി

mammotty

ഫെ​ബ്രു​വ​രി​യി​ൽ​ ​ബോ​ക്‌​സ് ​ഓ​ഫീ​സി​നു​ ​വ​ൻ​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ക​യാ​ണ് ​മ​മ്മൂ​ട്ടി​ ​സ്റ്റൈ​ലി​ഷ് ​ലു​ക്കി​ൽ​ ​എ​ത്തു​ന്ന​ ​ബ​സൂ​ക്ക. കു​ഞ്ചാ​ക്കോ​ ബോ​ബ​ന്റെ​ ഓ​ൺ​ ഡ്യൂ​ട്ടി​,​ ​ ​ആ​ന്റ​ണി​ ​വ​ർ​ഗീ​സി​ന്റെ​ ​ദാ​വീ​ദ്,​ ​ഉ​ണ്ണി ​ ​മു​കു​ന്ദ​ന്റെ​ ​ഗെ​റ്റ് ​സെ​റ്റ് ​ബേ​ബി,​ ​അ​ർ​ജു​ൻ​ ​അ​ശോ​ക​ന്റെ​ ​ബ്രോ​മ​ൻ​സ്,​​​ ​ന​ട​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ബേ​സി​ൽ​ ​ജോ​സ​ഫി​ന്റെ​ ​പൊ​ൻ​മാ​ൻ,​​​ ​ആ​വേ​ശം​ ​സി​നി​മ​യി​ൽ​ ​അ​മ്പാ​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​തി​ള​ങ്ങി​യ​ ​സ​ജി​ൻ​ ​ഗോ​പു ​നാ​യ​ക​നാ​കു​ന്ന​ ​പൈ​ങ്കി​ളി​ ​എ​ന്നി​വ​യാ​ണ് ​മറ്റ് ​ ​പ്ര​ധാ​ന​ ​റി​ലീ​സ്.
ഗോ​വി​ന്ദ് ​വി​ഷ്‌​ണു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ദാ​വീ​ദി​ൽ​ ​ആ​ഷി​ഖ് ​അ​ബു​ ​എ​ന്ന​ ​ബോ​ക്സിം​ഗ് ​താ​ര​മാ​യാ​ണ് ​ആ​ന്റ​ണി​ ​വ​ർ​ഗീ​സ് ​എ​ത്തു​ന്ന​ത്.​ ​ലി​ജോ​ ​മോ​ളാ​ണ് ​നാ​യി​ക.​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​സൈ​ജു​കു​റു​പ്പ്,​ ​കി​ച്ചു​ ​ടെ​ല്ല​സ്,​ ​ജെ​സ് ​കു​ക്കു​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​മ​ലൈക്കോ​ട്ടൈ​ ​വാ​ലി​ബ​നു​ ​ശേ​ഷം​ ​ജോ​ൺ​ ​ആ​ൻ​ഡ് ​മേ​രി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​ച്ചു​ ​ബേ​ബി​ ​ജോ​ൺ​ ​ആ​ണ് ​നി​ർ​മ്മാ​ണം.
മ​മ്മൂ​ട്ടി​ ​സ്റ്റൈ​ലി​ഷ് ​ലു​ക്കി​ൽ​ ​എ​ത്തു​ന്ന​ ​ബ​സു​ക്ക​ ​ന​വാ​ഗ​ത​നാ​യ​ ​ഡി​നോ​ ​ഡെ​ന്നി​സ് ​തി​ര​ക്ക​ഥ​ ​ര​ചി​ച്ച് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​​ 14​ന് ​തി​യേ​റ്റ​റി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​മൈ​ൻ​ഡ് ​ഗെ​യിം​ ​ത്രി​ല്ല​ർ​ ​ആ​ണ്.​ ​പ്ര​ശ​സ്ത​ ​ത​മി​ഴ് ​സം​വി​ധാ​യ​ക​നും​ ​ന​ട​നു​മാ​യ​ ​ഗൗ​തം​ ​വാ​സു​ദേ​വ് ​മേ​നോ​ൻ​ ​നി​ർ​ണാ​യ​ക​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​സി​ദ്ധാ​ർ​ത്ഥ് ​ഭ​ര​ത​ൻ,​ ​ബാ​ബു​ ​ആ​ന്റ​ണി,​ ​ഹ​ക്കിം​ ​ഷാ,​ ​സു​മി​ത് ​നേ​വ​ൽ,​ ​ദി​വ്യ​പി​ള്ള,​ ​സ്‌​ഫ​ടി​കം​ ​ജോ​ർ​ജ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു ​താ​ര​ങ്ങ​ൾ.​ ​സ​രി​ഗ​മ​ ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡും​ ​തി​യേ​റ്റ​ർ​ ​ഒ​ഫ് ​ഡ്രീം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ജി​നു​ ​വി.​ ​എ​ബ്ര​ഹാ​മും​ ​ഡോ​ൾ​വി​ൻ​ ​കു​ര്യാ​ക്കോ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.
കു​ഞ്ചാ​ക്കോ​ ബോ​ബ​നെ​ നാ​യ​ക​നാ​ക്കി​ ജി​ത്തു​ അ​ഷ്റ​ഫ് സം​വി​ധാ​നം​ ചെ​യ്യു​ന്ന​ ഓ​ഫീ​സ​ർ​ ഓ​ൺ​ ഡ്യൂ​ട്ടി​ 2​0​ന് തി​യേ​റ്റ​റി​ലെ​ത്തും​. ഒ​രു​ പൊ​ലീ​സ് ഓ​ഫീ​സ​റു​ടെ​ വേ​ഷ​ത്തി​ലാ​ണ് കു​ഞ്ചാ​ക്കോ​ ബോ​ബ​ൻ​ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. പ്രി​യാ​മ​ണി​യാ​ണ് നാ​യി​ക​ ഷാ​ഹി​ ക​ബീ​ർ​ ആ​ണ് സി​നി​മ​യ്ക്കാ​യി​ തി​ര​ക്ക​ഥ​.
ബേ​സി​ൽ​ ​ജോ​സ​ഫി​നെ​ ​നാ​യ​ക​നാ​ക്കി​ ​ജ്യോ​തി​ഷ് ​ശ​ങ്ക​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പൊ​ൻ​ ആ​റിന് റിലീസ് ചെയ്യും. ജി​ ​ആ​ർ​ ​ഇ​ന്ദു​ഗോ​പ​ന്റെ​ ​നാ​ല​ഞ്ച് ​ചെ​റു​പ്പ​ക്കാ​ർ​ ​എ​ന്ന​ ​നോ​വ​ലി​നെ​ ​ആ​സ്പ​ദ​മാ​ക്കി​യ​ ​സി​നി​മ​യാ​ണ് ​പൊ​ൻ​മാ​ൻ.​ ​ലി​ജോ​മോ​ൾ​ ​ജോ​സ് ​ആ​ണ് ​നാ​യി​ക.​ ​സ​ജി​ൻ​ ​ഗോ​പു,​ ​ആ​ന​ന്ദ് ​മ​ന്മ​ഥ​ൻ,​ ​ദീ​പ​ക് ​പ​റ​മ്പോ​ൽ,​ ​രാ​ജേ​ഷ് ​ശ​ർ​മ്മ,​ ​സ​ന്ധ്യ​ ​രാ​ജേ​ന്ദ്ര​ൻ,​ ​ജ​യ​ ​കു​റു​പ്പ്,​ ​റെ​ജു​ ​ശി​വ​ദാ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ലെ​ത്തു​ന്നു.
ന​വാ​ഗ​ത​നാ​യ​ ​ശ്രീ​ജി​ത്ത് ​ബാ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പൈ​ങ്കി​ളി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ന​ശ്വ​ര​ ​രാ​ജ​ൻ​ ​ആ​ണ് ​നാ​യി​ക.​ ​ആ​വേ​ശം​ ​സി​നി​മ​യി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​റോ​ഷ​ൻ​ ​ഷാ​ന​വാ​സ് ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​താ​ര​ങ്ങ​ൾ​ ​ഒ​രു​മി​ക്കു​ന്നു​ണ്ട്.​ ​രോ​മാ​ഞ്ചം,​ ​ആ​വേ​ശം​ ​എ​ന്നീ​ ​സി​നി​മ​ക​ളു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​ജി​തു​ ​മാ​ധ​വ​ൻ​ ​ആ​ണ് ​ര​ച​ന.​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​ആ​ന്റ് ​ഫ്ര​ണ്ട്‌​സി​ന്റെ​യും​ ​അ​ർ​ബ​ൻ​ ​അ​നി​മ​ലി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​ജി​തു​ ​മാ​ധ​വ​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​​ 14​ന് ​പൈ​ങ്കി​ളി​ ​റി​ലീ​സ് ​ചെ​യ്യും.
യു​വ​ ​താ​ര​ങ്ങ​ളു​ടെ​ ​നീ​ണ്ട​ ​നി​ര​യു​മാ​യാ​ണ് ​ബ്രോ​മാ​ൻ​സ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ,​ ​മാ​ത്യു​ ​തോ​മ​സ്,​ ​മ​ഹി​മ​ ​ന​മ്പ്യാ​ർ,​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ,​ ​ബി​നു​ ​പ​പ്പു,​ ​ശ്യാം​ ​മോ​ഹ​ൻ,​ ​സം​ഗീ​ത് ​പ്ര​താ​പ്,​ ​അം​ബ​രീ​ഷ്,​ ​ഭ​ര​ത് ​ബോ​പ്പ​ണ​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​ജോ​ ​ആ​ന്റ് ​ജോ,​ 18​ ​+​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​വി​ജ​യ​ത്തി​നു​ശേ​ഷം​ ​അ​രു​ൺ​ ​ഡി.​ ​ജോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​മാ​ണ് ​ബ്രോ​മാ​ൻ​സ്.​ ​ആ​ഷി​ഖ് ​ഉ​സ്‌​മാ​ൻ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ഷി​ക് ​ഉ​സ്‌​മാ​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​മാ​ർ​ക്കോ​യു​ടെ​ ​വ​മ്പ​ൻ​ ​വി​ജ​യ​ത്തി​നു​ശേ​ഷം​ ​എ​ത്തു​ന്ന​ ​ഉ​ണ്ണി​ ​മു​കു​ന്ദ​ൻ​ ​ചി​ത്ര​മാ​ണ് ​ഗെ​റ്റ് ​സെ​റ്റ് ​ബേ​ബി.​ ​ഗൈ​ന​ക്കോ​ള​ജി​ ​ഡോ​ക്ട​റാ​യി​ ​ഉ​ണ്ണി​ ​മു​കു​ന്ദ​ൻ​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​വി​ന​യ് ​ഗോ​വി​ന്ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​നി​ഖി​ല​ ​വി​മ​ൽ​ ​ആ​ണ് ​നാ​യി​ക.​ ​ചെ​മ്പ​ൻ​ ​വി​നോ​ദ്,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​ശ്യാം​ ​മോ​ഹ​ൻ,​ ​അ​ഭി​രാം,​ ​സു​ര​ഭി,​ ​മു​ത്തു​മ​ണി,​ ​സു​ധീ​പ്,​ ​പു​ണ്യ​ ​എ​ലി​സ​ബ​ത്ത്,​ ​ഷി​ബി​ല​ ​ഫ​റ,​ ​ദി​നേ​ശ് ​പ്ര​ഭാ​ക​ർ,​ ​ഭ​ഗ​ത് ​മാ​നു​വ​ൽ,​ ​മീ​ര​ ​വാ​സു​ദേ​വ്,​ ​ജു​വ​ൽ​ ​മേ​രി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​സ്ക​ന്ദ​ ​സി​നി​മാ​സും​ ​കി​ങ്‌​സ് ​മെ​ൻ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY