
ആഗോള കളക്ഷൻ 1000കോടി പിന്നിട്ട ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്സ് ജനുവരി 24ന് ഇന്ത്യയിൽ റിലീസ് ചെയ്യും. തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. സോയി ചിയാങ് സംവിധാനം ചെയ്ത് ലൂയിസ് കൂ, സമ്മോ ഹംഗ്, റിച്ചി ജെൻ, റെയ്മണ്ട് ലാം, ടെറൻസ് ലോ, കെന്നി വോങ്, ഫിലിപ്പ് എൻജി, ടോണി വു, ജർമ്മൻ ചിയൂങ് എന്നിവർ അഭിനയിച്ച ഒരു ഹേങ്കോംഗ് മാർഷ്യൽ ആർട്സ് ആക്ഷൻ ചിത്രമാണിത്. ആഭ്യന്തര വിപണിയിൽ വൻ സ്വീകാര്യത നേടി. യു.എസ്, യു.കെ, ഫ്രാൻസ്, സൗത്ത് കൊറിയ എന്നിങ്ങനെ നിരവധി വിദേശ മാർക്കറ്റുകളിൽ മികച്ച കളക്ഷൻ നേടിയിരുന്നു. കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഹനുമാൻ മൂവി മേക്കേഴ്സുമായി ചേർന്ന് സൻഹാ സ്റ്റുഡിയോസ് ആണ്. പി.ആർ.ഒ: പി.ശിവപ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |