
ബെസ്റ്റി എന്ന ചിത്രത്തിലെ ഗാനങ്ങൾ മുംബയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പുറത്ത്. ബെസ്റ്റിയിലെ നായകൻ അഷ്‌കർ സൗദാൻ, നായിക സാക്ഷി അഗർവാൾ, ബോളിവുഡിലെ പ്രശസ്ത ഗായകൻ ജാവേദ് അലി, ബെൻസി പ്രൊഡക്ഷൻസ് ഡയറക്ടർ ബേനസീർ എന്നിവർ ചേർന്നാണ് ഗാനം പുറത്തിറക്കിയത്. ചടങ്ങിൽ വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെൺ കിടാവുപോൽ താഴ്വര എന്ന് തുടങ്ങുന്ന ഗാനം നിറഞ്ഞുനിന്നു. മലയാളത്തിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ ഷിബു ചക്രവർത്തി കൂട്ടുകെട്ടിൽ പിറന്ന ബെസ്റ്റിയിലെ പാട്ടുകൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാണ്. ജനപ്രിയ ഗായകരായ സച്ചിൻ ബാലുവും നിത്യ മാമ്മനുമാണ് ആലാപനം. ഷാനു സമദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷഹീൻ സിദ്ദിഖ്, സുരേഷ് കൃഷ്ണ, ശ്രവണ, അബു സലിം, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ശ്രീയ ശ്രീ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ ആണ് നിർമ്മാണം. എഡിറ്റിംഗ്: ജോൺകുട്ടി, ക്യാമറ: ജിജു സണ്ണി, സൗണ്ട് ഡിസൈനിംഗ്: എം.ആർ രാജാകൃഷ്ണൻ സംഘട്ടനം: ഫീനിക്സ് പ്രഭു. ഈ മാസം 24ന് റിലീസ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |