
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന മച്ചാന്റെ മാലാഖ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. സാമൂഹികപ്രസക്തിയുള്ള ഫൺ ഫിൽഡ് ഫാമിലി എന്റർടെയിനർ ആണ്. മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുക്കുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കഥ: ജക്സൺ ആന്റണി, തിരക്കഥ: അജീഷ് പി. തോമസ്, ഛായാഗ്രഹണം: വിവേക് മേനോൻ, ലിറിക്സ്: സിന്റോ സണ്ണി, സംഗീതം: ഔസേപ്പച്ചൻ,എഡിറ്റർ: രതീഷ് രാജ് അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മാണം. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ഫെബ്രുവരി 27ന് ചിത്രം റിലീസ് ചെയ്യും. പി.ആർ.ഒ: പി.ശിവപ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |