SignIn
Kerala Kaumudi Online
Friday, 23 October 2026 1.10 AM IST

മറവികൾക്കെതിരെ ഓർമയുടെ പോരാട്ടം, നരിവേട്ട ഫസ്റ്റ് ലുക്ക്

a


ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.മറവികൾക്കെതിരെ ഓർമയുടെ
പോരാട്ടം എന്ന സൂചന നൽകുന്നതാണ് പോസ്റ്റർ.ചിത്രത്തിന്റെ മൂഡ് എന്തായിരിക്കുമെന്ന് പ്രേക്ഷകർക്ക് സൂചന പകരുന്ന രീതിയിലുമാണ് പോസ്റ്റർ.വലിയ കാൻവാസിൽ ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് മറ്റ് താരങ്ങൾ. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് രചന.ഛായാഗ്രഹണം - വിജയ്, എഡിറ്റർ- ഷമീർ മുഹമ്മദ്,ജേക്സ് ബിജോയ്‌ ആണ് സംഗീത സംവിധാനം.സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി,ആർട്ട്‌ - ബാവ, കോസ്റ്റും - അരുൺ മനോഹർ, മേക്ക് അപ് - അമൽ സി ചന്ദ്രൻ,

, ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

പി .ആർ . ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY