SignIn
Kerala Kaumudi Online
Friday, 23 October 2026 5.54 AM IST

50 കോടി തിളക്കത്തിൽ രേഖാചിത്രം

a

പുതുവർഷത്തിൽ മലയാളത്തിലെ ആദ്യ 50 കോടി കളക്ഷൻ ചിത്രമായി ആസിഫ് അലി നായകനായ രേഖാചിത്രം. ആഗോളതലത്തിൽ ചിത്രം 50 കോടി നേടി എന്ന് ആസിഫ് അലി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ദ പ്രീസ്റ്റിനുശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം ഏതാണ്ട് 9 കോടിമുതൽ മുടക്കിൽ നിർമ്മിച്ച സിനിമയാണ്. റിലീസ് ചെയ്ത് ആദ്യവാരത്തിൽതന്നെ നാലിരട്ടി കളക്ഷൻ സ്വന്തമാക്കിയിരുന്നു. ആസിഫ് അലിയുടെ ഇൗ വർഷത്തെ ആദ്യ റിലീസായ രേഖാചിത്രം ജനുവരി 9 നാണ് റിലീസ് ചെയ്തത്.

അനശ്വര രാജൻ ആണ് നായിക. മനോജ് കെ. ജയൻ, സിദ്ധിഖ്, നിഷാന്ത് സാഗർ, ഉണ്ണിലാലു, സെറിൻ ഷിഹാബ്, മേഘ തോമസ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, ജഗദീഷ്, സായ് കുമാർ, ഭാമ അരുൺ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ജോഫിൻ ടി. ചാക്കോയും രാമു സുനിലും ചേർന്നാണ് കഥ.തിരക്കഥ ജോൺ മന്ത്രിക്കൽ.

കാവ്യ ഫിലിം കമ്പനി, ആൻ മെഗമീഡിയ എന്നീ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മാണം. പി.ആർ.ഒ: വൈശാഖ്. വടക്കേവീട്, ജിനു അനിൽ കുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY