
കൂട്ടുകാർക്കൊപ്പം തായ്ലൻഡിൽ അവധി ആഘോഷിച്ച് മലയാളത്തിന്റെ പ്രിയ താരം സാനിയ അയ്യപ്പൻ. തായ്ലൻഡിൽ നിന്നുള്ള ചിത്രങ്ങൾ സാനിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. അപർണ, ജീവ, ജുഹി റുസ്തഗി തുടങ്ങിയ സുഹൃത്തുക്കളോടൊപ്പമാണ് ആഘോഷം. മമ്മൂട്ടി നായകനായ ബാല്യകാല സഖിയിലൂടെ ബാലതാരമായാണ് സാനിയ വെള്ളിത്തിരയിൽ എത്തുന്നത്. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. പ്രേതം 2, സകലകലാശാല, ദ പ്രീസ്റ്റ്, സല്യൂട്ട്, കൃഷ്ണൻകുട്ടി പണി തുടങ്ങി , സാറ്റർഡേ നൈറ്റ് തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി. എമ്പുരാൻ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |