
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിൽ മമിത ബൈജുവിന്റെ നായകനായി ടി.ജെ. അരുണാചലം. ഗായകനായും സംഗീത സംവിധായകനായും തിളങ്ങുന്ന ടി.ജെ. അരുണാചലം ആദ്യമായാണ് വിജയ് ചിത്രത്തിൽ അഭിനയിക്കുന്നത്. പൃഥ്വിരാജ് നായകനായി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയിൽ ടി.ജെ. അരുണാചലം പ്രതിനായകനായി എത്തുന്നുണ്ട്.ദളപതി 69 എന്ന് താത്കാലികമായി പേരിട്ട ചിത്രം വിജയ്യുടെ കരിയറിലെ അവസാന ചിത്രം കൂടിയാണ്. വിജയ് ചിത്രത്തിന്റെ ഭാഗമായി മമിത ബൈജു എത്തുന്നതും ആദ്യമാണ്. പൂജ ഹെഗ്ഡെ ആണ് വിജയ്യുടെ നായിക. മലയാളത്തിൽനിന്ന് നരേൻ, പ്രിയമണി എന്നിവരുമുണ്ട്.
ബോബി ഡിയോൾ ആണ് പ്രതിനായകൻ. ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ് എന്നിവരാണ് മറ്റു താരങ്ങൾ. സത്യൻ സൂര്യനാണ് ഛായാഗ്രഹണം. പ്രദീപ് ഇ. രാഘവ് എഡിറ്റിംഗ് നിർവഹിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. കെ.വി. എൻ. പ്രൊഡക്ഷൻസിന്റെ പേരിൽ വെങ്കട്ട് കെ. നാരായണയാണ് നിർമ്മാണം. ഒക്ടോബറിൽ ചിത്രം തിയേറ്ററിൽ എത്തും. അതേസമയം ജി.വി. പ്രകാശ് കുമാറിന്റെ നായികയായി റെബൽ എന്ന ചിത്രത്തിലൂടെയാണ് മമിതയുടെ തമിഴ് അരങ്ങേറ്റം.
പ്രദീപ് രംഗനാഥന്റെ നായികയായി അഭിനയിച്ച ചിത്രം റിലീസിന് ഒരുങ്ങുകയാണ്.സംവിധായകൻ കൂടിയാണ് പ്രദീപ് രംഗനാഥൻ. കോമാളി എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |