SignIn
Kerala Kaumudi Online
Saturday, 30 May 2026 6.58 PM IST

പ്രതിസന്ധി കാലത്തെ 'ആചാരം സാമന്ത തുടരുന്നു

samantha

ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ കാലത്ത് താൻ അതിജീവിച്ചത് വിശദീകരിച്ച് നടി സാമന്ത. ഓരോ ദിവസത്തെയും എഴുത്തിലൂടെയാണ് താൻ ജീവിതത്തിലെ ദുഷ്‌കരമായ കാലത്തെ മറികടന്നതെന്ന് സാമന്ത. കഴിഞ്ഞ രണ്ടുവർഷമായി എഴുത്ത് ഒരാചാരം പോലെ തുടരുന്നുവെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സാമന്ത പങ്കുവച്ചു.

'നിങ്ങൾ സ്വാഭാവികമായി എഴുതാൻ കഴിവുള്ളവരാണെങ്കിൽ നിങ്ങൾക്ക് ഇന്നത്തെ ദിവസം മൂന്നു കാര്യങ്ങൾ കുറിച്ച് വയ്ക്കുക. അതു വലിയ സംഭവമാകണമെന്നില്ല. സത്യസന്ധമായാൽ മതി. എന്നാൽ എഴുത്ത് നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലോ, അതും കുഴപ്പമില്ല. ഇതേ കാര്യങ്ങൾ നിങ്ങൾ മനസിൽ പറയുക. അല്ലെങ്കിൽ നിങ്ങൾ അത്രയേറെ വിശ്വസിക്കുന്ന ഒരാളോട് പറയുക. ചില സമയങ്ങളിൽ ഹൃദയത്തിൽ നിശബ്ദമായ നന്ദിയുമായി ഇരുന്നാൽ മാത്രം മതിയാകും. ഈ ചെറിയ കാര്യം വളരെ നിസാരവും ലളിതവുമായി ആദ്യം തോന്നാം. എന്നാൽ നിങ്ങൾ കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയെ മാറ്റി മറിക്കാൻ വരെ ഇതിന് ശക്തിയുണ്ട്. ഇതൊന്ന് ചെയ്തു നോക്കൂ. എന്റെ ജീവിതത്തിൽ ഇതൊരു വഴിത്തിരിവായിരുന്നു. സാമന്തയുടെ വാക്കുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SAMANTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY