SignIn
Kerala Kaumudi Online
Thursday, 22 October 2026 5.47 PM IST

പോർവിളിയുമായി ബേസിലും സജിൻ ഗോപുവും പൊൻമാൻ ട്രെയിലർ

ponman



ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന പൊൻമാൻ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.തുറന്ന പോർവിളി നടത്തുന്ന ബേസിൽ ജോസഫിനെയും സജിൻ ഗോപുവിനെയും ട്രെയിലറിൽ കാണാം. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ പൊന്നിനെ ചൊല്ലിയുള്ള തർക്കവും തുടർ സംഭവങ്ങളുമാണ് ചിത്രത്തിലെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.ലിജിമോൾ ജോസ്, ദീപക് പറമ്പോൽ,രാജേഷ് ശർമ്മ,ആനന്ദ് മന്മഥൻ,സന്ധ്യ രാജേന്ദ്രൻ,ജയാ കുറുപ്പ്,റെജു ശിവദാസ്,ലക്ഷ്മി സഞ്ജു,മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ , കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. ജി ആർ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം .ജി. ആർ ഇന്ദുഗോപനും , ജസ്റ്റിൻ മാത്യുവും ചേർന്നാണ് തിരക്കഥ. സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്നു.
സുഹൈൽ കോയ എഴുതിയ വരികൾക്ക്
ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു.എഡിറ്റർ-നിധിൻ രാജ് ആരോൾ,പ്രൊജക്റ്റ് ഡിസൈനർ-രഞ്ജിത്ത് കരുണാകരൻ,അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം
ജനുവരി 30ന് റിലീസ് ചെയ്യും. ,പി. ആർ. ഒ എ .എസ് ദിനേശ് ,ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PONMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY