സുരേഷ് ഗോപി ഒരിടവേളയ്ക്കുശേഷം വക്കീൽ വേഷത്തിൽ എത്തുന്ന ജെ.എസ്.കെ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. വേനൽ അവധിക്കാലത്ത് ചിത്രം റിലീസ് ചെയ്യുമെന്ന് പോസ്റ്റർ പങ്കുവച്ച് അണിയറ പ്രവർത്തകർ അറിയിച്ചു. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ജെ.എസ്.കെ ഒരു കോർട്ട് റൂം ഡ്രാമയാണ്. അനുപമ പരമേശ്വരൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ആണ് മറ്റൊരു പ്രധാന താരം. ശ്രുതി രാമചന്ദ്രൻ, അസ്കർ അലി, മുരളി ഗോപി എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം രണദിവെ.
എഡിറ്റർ സംജിത് മുഹമ്മദ്. സംഗീതം ഗിരീഷ് നാരായണൻ, കോസ്‌മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ ആണ് നിർമ്മാണം. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പുറത്തുവിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |