SignIn
Kerala Kaumudi Online
Friday, 23 October 2026 12.25 AM IST

വനിത എഡിറ്റിംഗ് വർക്ക് ഷോപ്പ്

a

ഫെ​ഫ്ക​ ​എ​ഡി​റ്റേ​ഴ്സ് ​യൂ​ണി​യ​ൻ,​ ​മ​ല​യാ​ള​ ​സി​നി​മാ​ ​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​വ​നി​ത​ക​ൾ​ക്ക് ​മാ​ത്ര​മാ​യി​ ​ന​ട​ത്തു​ന്ന​ ​ത്രി​ദി​ന​ ​ഫി​ലിം​ ​എ​ഡി​റ്റിം​ഗ് ​വ​ർ​ക്ക്‌​ഷോ​പ്പ് ​'​സം​യോ​ജി​ത​'​ ​തേ​വ​ര​ ​എ​സ്.​എ​ച്ച് ​കോ​ളേ​ജി​ൽ​ ​ആ​രം​ഭി​ച്ചു.​ ​ച​ട​ങ്ങ് ​ഫെ​ഫ്ക​ ​ഫെ​ഡ​റേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​സി​ബി​ ​മ​ല​യി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ​ഡി​റ്റേ​ഴ്സ് ​യൂ​ണി​യ​ൻ​ ​അം​ഗം​ ​ബീ​നാ​ ​പോ​ൾ​ ​മു​ഖ്യാ​തി​ഥി​ ​ആ​യി​രു​ന്ന​ ​ച​ട​ങ്ങി​ൽ​ ​എ​ഡി​റ്റേ​ഴ്സ് ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​എ​ൽ.​ ​ഭൂ​മി​നാ​ഥ​ൻ,​ ​സെ​ക്ര​ട്ട​റി​ ​വി​പി​ൻ​ ​എം.​ജി,​ ​എ​സ്.​എ​ച്ച് ​കോ​ളേ​ജ് ​ഡീ​ൻ​ ​ഡോ.​ ​ആ​ഷാ​ ​ജോ​സ​ഫ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​പ്ര​ശ​സ്ത​ ​എ​ഡി​റ്റ​റും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​വി​നോ​ദ് ​സു​കു​മാ​ര​ൻ​ ​ക്ളാ​സ്സു​ക​ൾ​ ​ന​യി​ക്കും.​ ​എ​ഡി​റ്റേ​ഴ്സ് ​യൂ​ണി​യ​ൻ​ ​അം​ഗ​ങ്ങ​ളും​ ​വ​ർ​ക്ക്‌​ഷോ​പ്പ് ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളു​മാ​യ​ ​മ​നോ​ജ് ​ക​ണ്ണോ​ത്ത്,​ ​മ​നോ​ജ് ​സി.​എ​സ്,​ ​പ്ര​വീ​ൺ​ ​പ്ര​ഭാ​ക​ർ,​ ​നി​ഖി​ൽ​ ​വേ​ണു,​ ​പ്ര​സീ​ദ് ​നാ​രാ​യ​ണ​ൻ,​ ​മാ​ള​വി​ക​ ​വി.​എ​ൻ,​ ​എ​ഡി​റ്റേ​ഴ്സ് ​യൂ​ണി​യ​ൻ​ ​ട്ര​ഷ​റ​ർ​ ​ക​പി​ൽ​ ​കൃ​ഷ്ണ,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അം​ഗ​ങ്ങ​ളാ​യ​ ​സ​ണ്ണി​ ​ജേ​ക്ക​ബ്,​ ​സ​ന്ദീ​പ് ​ന​ന്ദ​കു​മാ​ർ​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.​ ​സി​നി​മാ​ ​എ​ഡി​റ്റിം​ഗ് ​മേ​ഖ​ല​യി​ലെ​ ​പ്ര​ശ​സ്ത​രാ​യ​ ​എ​ഡി​റ്റ​ർ​മാ​രായ​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ,​ ​മ​നോ​ജ് ​ക​ണ്ണോ​ത്ത്,​ ​ബി​ ​അ​ജി​ത്ത് ​കു​മാ​ർ,​ ​സൈ​ജു​ ​ശ്രീ​ധ​ര​ൻ,​ ​കി​ര​ൺ​ ​ദാ​സ് ​തു​ട​ങ്ങി​യ​വ​രു​ ​ക്ലാ​സു​ക​ൾ​ ​ന​യി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY