SignIn
Kerala Kaumudi Online
Friday, 23 October 2026 2.59 AM IST

ഒരു വയനാടൻ പ്രണയകഥ ട്രെയിലർ

wayanadan


നവാഗതനായ ഇല്യാസ് മുടങ്ങാശേരി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'ഒരു വയനാടൻ പ്രണയകഥ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. സ്കൂൾ കാലഘട്ടത്തിൽ ആണ് കൗമാരക്കാരിൽ കൂടുതലും പ്രണയം എന്ന മനോഹരമായ വികാരം സംഭവിക്കുന്നത്. കൂടെ പഠിക്കുന്ന ഒരു പെൺകുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയിൽ നായകന് വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോർത്തിണക്കിയാണ് ചിത്രത്തിന്റെ ദൃശ്യാവിഷ്കാരം.പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാവുന്നത്.ഛായാഗ്രഹണം മധു മാടശ്ശേരി, എഡിറ്റിംഗ്: ഇല്യാസ്, സൗണ്ട് എഫക്ട് & മിക്സിങ്: കരുൺ പ്രസാദ്, കല: ശിവാനന്ദൻ, കൊറിയോഗ്രഫി: റിഷ്ധൻ, മേക്കപ്പ്: മനോജ്‌. ജെ. മനു, ചീഫ് അസോസിയേറ്റ്: പ്രണവ് മോഹൻ,ഗാനരചന ലെജിൻ ചെമ്മാനി , സംഗീതം മുരളി അപ്പാടത്ത് , ഗായകൻ വിജയ് യേശുദാസ്,

എം..കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശേരി, ഇല്യാസ് എന്നിവർ ചേർന്നാണ് നിർമ്മാണം.
, പി.ആർ.ഒ: പി.ശിവപ്രസാദ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY