SignIn
Kerala Kaumudi Online
Friday, 23 October 2026 5.49 PM IST

മൂന്നാം വിവാഹത്തിന് രാഖി സാവന്ത് വരൻ പാകിസ്ഥാൻ നടൻ ദോദി ഖാൻ

rakhi-savanth

നടി രാഖി സാവന്തിന്റെ മൂന്നാം വിവാഹം ഉടൻ. പാകിസ്ഥാൻ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ ദോദി ഖാൻ ആണ് വരൻ. ദോദിയുടെ വിവാഹാലോചന വന്നതാണെന്നും താൻ ശരിയായ തീരുമാനമെടുത്തുവെന്നും രാഖി സാവന്ത് വ്യക്തമാക്കി. മുൻപ് രണ്ടു തവണ വിവാഹിതയായ രാഖി സാവന്ത് നിരവധി തവണ വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. രാഖിയും ദോദിയും തമ്മിലുള്ള വിവാഹം ഇസ്ലാമിക ആചാരമനുസരിച്ച് പാകിസ്ഥാനിലായിരിക്കും നടക്കുക. റിസപ്ഷൻ ഇന്ത്യയിലും. സ്വിറ്റ്സർലൻഡിലോ നെതർലൻഡിലോ ആയിരിക്കും ഹണിമൂണെന്നും ദുബായിലായിരിക്കും ഒരുമിച്ചുള്ള ജീവിതമെന്നും രാഖി വെളിപ്പെടുത്തി.

ഋതേഷ് രാജ് സിംഗ്, ആദിൽ ഖാൻ ദുറാനി എന്നിവരുമായിട്ടായിരുന്നു രാഖി സാവന്തിന്റെ ആദ്യ വിവാഹങ്ങൾ. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് രാഖിയുടെ പരാതിയിൽ 2023ൽ ആദിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് രാഖിയെ തള്ളി ആദിൽ രംഗത്തു വന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY