SignIn
Kerala Kaumudi Online
Thursday, 22 October 2026 5.47 PM IST

ആസിഫ് അലിയുടെ സർക്കീട്ട്  ടീസർ 

sirkeet

ആസിഫ് അലി, ബാലതാരം ഓർഹാൻ എന്നിവരെ പ്രധാനകഥാപാത്രമാക്കി താമർ തിരക്കഥയെരുക്കി സംവിധാനം ചെയ്യുന്ന സർക്കീട്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ആസിഫ് അലിയും ഒർഹാനും ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കഥകൾ പറയുന്ന രംഗത്തോടെയാണ് ടീസർ. ദീപക് പറമ്പോൽ, ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ, ഗോപൻ അടാട്ട് എന്നിവരാണ് മറ്റു താരങ്ങൾ. പൂർണമായും ഗൾഫിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരണം. സൗഹൃദത്തിന്റെയും ബന്ധങ്ങളുടേയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധിക്കപ്പെട്ട ആയിരത്തിയൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.
അജിത് വിനായക ഫിലിംസ് വിത്ത് ആക് ഷൻ ഫിലിംസിന്റെ ബാനറിൽ വിനായക അജിത്, ഫ്‌ളോറിൻ ഡൊമിനിക് എന്നിവർ ചേർന്നാണ് നിർമ്മാണം. സംഗീതം: ഗോവിന്ദ് വസന്ത, ഛായാഗ്രഹണം: അയാസ് ഹസൻ, എഡിറ്റിംഗ്: സംഗീത് പ്രതാപ്, കലാസംവിധാനം: വിശ്വന്തൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്. ഏപ്രിൽ അവസാനം പ്രദർശനത്തിനെത്തും. പി.ആർ.ഒ: വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIFALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY