SignIn
Kerala Kaumudi Online
Thursday, 22 October 2026 5.47 PM IST

പ്രണയദിനത്തിൽ ബസൂക്ക വരില്ല

bazookka

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്കയുടെ റിലീസ് ഏപ്രിൽ 10 ലേക്ക് നീട്ടി. ഫെബ്രുവരി 14-ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനംമൈൻഡ് ഗെയിം ത്രില്ലറായ ചിത്രത്തിൽ മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിൽ ആണ് എത്തുന്നത്..

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ഹക്കിം ഷാജഹാൻ, ഭാമ അരുൺ ഡീൻ ഡെന്നിസ്, സുചിത് നേവൽ, ദിവ്യപിള്ള സ്ഫടികം ജോർജ് എന്നിവരാണ് മറ്റുതാരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങൾക്കുശേഷം സരിഗമയും തിയേറ്റർ ഒഫ് ഡ്രീസും ചേർന്നാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY