
ആസിഫ് അലി,അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ രേഖചിത്രം 25 ദിവസം പിന്നിടുമ്പോൾ 75 കോടി ക്ളബിൽ ഇടം പിടിച്ചു. ചിത്രത്തിൽ വില്ലൻ കഥാപാത്രമായി താൻ ലൊക്കേഷനിലേക്ക് ആദ്യമായി എത്തിയ ചിത്രം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച് മനോജ് . കെ ജയൻ.
ലൊക്കേഷനിലേക്ക് ആദ്യമായി എത്തുമ്പോൾ 75 കോടി നേടാൻ പോകുന്ന ചിത്രത്തിലേക്കാണ് കാലെടുത്തുവയ്ക്കുന്നതെന്ന് അന്ന് കരുതിയില്ലെന്ന് ചിത്രം പങ്കുവച്ച് മനോജ് കെ. ജയൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. രേഖാചിത്രത്തിൽ വക്കച്ചൻ എന്ന കഥാപാത്രത്തെയാണ് മനോജ് കെ. ജയൻ അവതരിപ്പിച്ചത്. ഏറെ കാലത്തിനുശേഷം മനോജ് കെ. ജയന്റെ തിരിച്ചുവരവ് കൂടിയായിരുന്നു. കിഷ്‌കിന്ധാകാണ്ഡത്തിനുശേഷം ആസിഫ് അലിയുടെ കരിയറിലെ 50 കോടി നേട്ടമാണ് രേഖാചിത്രം. ദ പ്രീസ്റ്റിനുശേഷം ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രം സാങ്കേതിക മികവിലും ഏറെ പ്രശംസ നേടുന്നുണ്ട്.ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, ജഗദീഷ്, സായ്‌കുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, സുധി കോപ്പ, നന്ദു, വിജയ് മേനോൻ, ഷാജു ശ്രീധർ, മേഘ തോമസ്, സെറിൻ ശിഹാബ്, സലീമ, പ്രിയങ്ക നായർ, പൗളി വിത്സൺ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മാണം. ജോഫിൻ ടി. ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ. അപ്പു പ്രഭാകർ ഛായാഗ്രഹണം നിർവഹിക്കുന്നു. മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം പ്രശംസനീയമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |