SignIn
Kerala Kaumudi Online
Thursday, 22 October 2026 7.54 PM IST

മഹാരാജ ഹോസ്റ്റൽ എറണാകുളത്ത് ആരംഭിച്ചു

maharaja


സജിൻ ചെറുകയിൽ, സുനിൽ സുഖദ, ആൻ മറിയ, ചിത്ര നായർ, അഖിൽ നൂറനാട്, ശരത് ബാബു, അഖിൽ ഷാ, സന്ദീപ് എസ്.പി, അഭിരാമി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ചാരു വാകൻ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മഹാരാജ ഹോസ്റ്റൽ എറണാകുളത്ത് ആരംഭിച്ചു. നിയോ ഫിലിം സ്‌കൂളിൽ നടന്ന പൂജ വേളയിൽ ജെയിൻ ജോസഫ് സ്വിച്ചോൺ നിർവഹിച്ചു. സിബി മലയിൽ, ലിയോ തദേവൂസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മധുമിത പ്രൊഡക്ഷൻസ്, അച്ചല ക്രിയേഷൻസ് എന്നീ ബാനറിൽ കരുമുറു രഘുരാമു, തേജസ്വി സുഭാഷ് നുണ, എം.എസ് ചലപതി റാവു എന്നിവർ ചേർന്ന് നിർമ്മാണം. ഛായാഗ്രഹണം: അഷ്‌കർ അലി. സംഗീതം: അരുൺ തോമസ്, എഡിറ്റർ: നിതിഷ് മിത്ര, സംഭാഷണം: രാജ, നിരഞ്ജൻ, എക്സിക്യൂട്ടിവ് പ്രൊഡ്യുസർ: അഷ്‌കർ അലി, ലൈൻ പ്രൊഡ്യൂസർ: വിജയ് പിഡിപ്പ, പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ,
പ്രൊഡക്ഷൻ ഡിസൈനർ: വേലു വാഴയൂർ, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂംസ്: സരിത സുഗീത്, ആക്ഷൻ: അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഡുഡു ദേവസി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനിൽ ജി. നമ്പ്യാർ, പി.ആർ.ഒ: എ.എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY