SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

ഹൃദയം തൊടുന്ന നാരായണീന്റെ മൂന്നാണ്മക്കൾ

narayani

ഹൃദയം തൊടുന്ന സിനിമയാണ് നാരയണീന്റെ മൂന്നാണ്മക്കൾ. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡി നിറഞ്ഞ ഒരു ഈഴവ കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ സഞ്ചാരം.

കുടുംബത്തിൽ നിന്ന് ചില സാഹചര്യങ്ങളാൽ അന്യദേശത്തേക്ക് മാറിനിന്ന ഇളയ മകന്റെ കടന്നുവരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരാണ് മൂന്നാണ്മക്കൾ. ഇളയ മകന്റെ വേഷമാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്. നാരയണീന്റെ മൂന്നാണ്മക്കളായി മൂന്നുപേരും നിറഞ്ഞാടി. ഹൃദയസ്‌പർശിയായ മുഹൂർത്തങ്ങളും ഒപ്പം നർമ്മവും ചേർന്ന ഫാമിലി ഡ്രാമ എന്ന് ചിത്രത്തെ വിശേഷിപ്പിക്കാം. പുതിയ സംവിധായകൻ എന്നു തോന്നിപ്പിക്കാത്തവിധം ശരൺ വേണുഗോപാൽ പ്രമേയത്തെ കൈയൊതുക്കത്തിൽ നിയന്ത്രിച്ചു. ആനന്ദം സിനിമയിൽ അരങ്ങേറ്റം കുറിച്ച തോമസ് മാത്യുവിനെ ഇടവേളയ്ക്കുശേഷം വീണ്ടും കാണാൻ കഴിഞ്ഞു. സുരാജ് വെഞ്ഞാറമൂടിന്റെ മകന്റെ വേഷം തോമസ് മാത്യു ഭദ്രമാക്കി. മണ്ണിന്റെ മണമുള്ള കഥയിൽ സഹോദരസ്നേഹം വളരുമ്പോൾ വഴിമാറുന്നതും പുതിയ കാലത്തു പുതിയ സംഭവമല്ലെങ്കിലും വേറിട്ട രീതിയിൽ അവതരിപ്പിച്ചതാണ് മികവ്. ഗാർഗി ആനന്ദ് മറ്റൊരു ശ്രദ്ധേയ താരം. റൺ കല്യാണിയിലെ പ്രകടനത്തിലൂടെ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഗാർഗി ആനന്ദിന്റെ രണ്ടാമത്തെ സിനിമയാണ്. സജിതാ മഠത്തിൽ, സരസ ബാലുശേരി എന്നിവരാണ് മറ്റു താരങ്ങൾ. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണം മികവു പുലർത്തി. ഗുഡ്‌വിൽ എന്റർടെയ്‌ൻമെന്റ്സ് ബാനറിൽ ജോബി ജോർജ് ആണ് നിർമ്മാണം.നല്ലൊരു കുടുംബ ചിത്രം, ധൈര്യമായി ടിക്കറ്റെടുക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY