SignIn
Kerala Kaumudi Online
Thursday, 22 October 2026 8.59 PM IST

മലയാള സിനിമയെ പ്രണയിച്ച് സുഷ്മിത ഭട്ട്

susmitha-bhutt

മമ്മൂട്ടി നായകനായ ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് കന്നട അഭിനേത്രിയും ഭരതനാട്യം നർത്തകിയുമായ സുഷ്മിത ഭട്ട്. തെലുങ്ക് ചിത്രമായ നാട്യത്തിലൂടെയാണ് സുഷ്മിതയുടെ അരങ്ങേറ്റം. ഡാൻസ് സ്കൂളിലെ സഹപാഠിയിലൂടെയായിരുന്നു സിനിമയിലേക്ക് വഴിതുറന്നത്. കഴിഞ്ഞവർഷം റിലീസ് ചെയ്ത ചൗചൗ ബാത്ത് എന്ന കന്നട സിനിമയിൽ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ചിട്ടുണ്ട്. നർത്തകിയായതിനാൽ ഡൊമിനിക്കിലെ കഥാപാത്രമായ നന്ദിതയ്ക്ക് പൂർണത നൽകാൻ സഹായിച്ചിട്ടുണ്ടെന്ന് സുഷ്മിത വിശ്വസിക്കുന്നു. ചിത്രത്തിലെ മാർഗഴി തിങ്കൾ എന്ന ഗാനരംഗം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സിനിമയും നൃത്തവും ഒരുമിച്ച് കൊണ്ടുപോകാനാണ് സുഷ്മിതയുടെ ആഗ്രഹം. മലയാളത്തിൽ നിന്ന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

മലയാള സിനിമകൾ കാണാറുണ്ട്.ബാംഗ്ളൂരിൽ താമസിക്കുന്നതിനാൽ തമിഴ്, കന്നട സിനിമകളാണ് സുഷ്മിത കൂടുതൽ കണ്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY