SignIn
Kerala Kaumudi Online
Thursday, 22 October 2026 4.51 PM IST

മാർക്കോ കണ്ട് ഉണ്ണി മുകുന്ദനെയും ഹനീഫ് അദാനിയേയും അഭിനന്ദിച്ച്‌ സൂര്യ 

unni-

പാൻ ഇന്ത്യൻ വിജയം കരസ്ഥമാക്കിയ മാർക്കോ കണ്ട ശേഷം ചിത്രത്തിനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങളുമായി തെന്നിന്ത്യൻ താരം സൂര്യ. മാർക്കോയിൽ ഉണ്ണി മുകുന്ദന്റെയും മറ്റു താരങ്ങളുടെയും പ്രകടനവും ഒപ്പം ഹനീഫ് അദേനിയുടെ സംവിധാനവും ഇഷ്ടപെട്ട സൂര്യ തന്റെ അഭിനന്ദന സന്ദേശം കൈമാറാൻ അദ്ദേഹത്തിന്റെ കേരള പ്രതിനിധി പി .ആർ. ഒ പ്രതീഷ് ശേഖറിനെ ഏൽപ്പിച്ചു. ഇരുവരെയും നേരിൽ കണ്ട വിശേഷം പ്രതീഷ് ശേഖർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.

ഭാഷാ ഭേദമന്യേ പ്രേക്ഷക പ്രശംസ നേടിയ മാർക്കോ പ്രണയദിനത്തിൽ നെറ്റ് ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും . അതേസമയം സൂര്യയുടെ ടു ഡി എന്റർടെയ്ൻമെന്റും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന റെട്രോ മേയ് 1ന് റിലീസ് ചെയ്യും . റോളെക്‌സിനെ വെല്ലുന്ന ഗെറ്റപ്പിൽ ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമായ റെട്രോയുടെ ടീസറിലും പോസ്റ്ററിലും സൂര്യ എത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY