
ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളായി അമ്പിളി എസ്. രംഗൻ സംവിധാനം ചെയ്യുന്ന ഇടി മഴ കാറ്റ് ടീസർ പുറത്ത്. കേരളം-ബംഗാൾ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. പാലക്കാട്ടുകാരനായ പെരുമാൾ എന്ന കഥാപാത്രമായി ചെമ്പൻ വിനോദ് എത്തുമ്പോൾ തിരുവനന്തപുരത്തെ ട്യൂഷൻ അദ്ധ്യാപകൻ അജിത്തിനെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്.
സമാധാനത്തിന് വേണ്ടി വാദിച്ചിട്ടും തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ടതിനാൽ പട്ടാളത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഡേവിഡിനെ സുധി കോപ്പ അവതരിപ്പിക്കുന്നു. സെന്തിൽ കൃഷ്ണ ,ശരൺ ജിത്ത്, പ്രിയംവദ കൃഷ്ണൻ, പൂജ ദേബ് എന്നിവരാണ് മറ്ര് താരങ്ങൾ. ചിത്രത്തിന്റെ കഥയും സംഭാഷണവും അമൽ പിരപ്പൻകോടാണ്. തിരക്കഥ അമലും അമ്പിളി എസ് രംഗനും ചേർന്ന് തയ്യാറാക്കുന്നു. ഛായാഗ്രഹണം: നീൽ ഡി കുഞ്ഞ, ചിത്രസംയോജനം: മനോജ്, ജിഷ്ണു പുന്നകുളങ്ങര, സരീഗ് ബാലഗോപാലൻ, ധനേഷ് കൃഷ്ണൻ, ജലീൽ, സുരേഷ് വി, ഖലീൽ ഇസ് മയിൽ എന്നിവർ ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |