SignIn
Kerala Kaumudi Online
Thursday, 22 October 2026 11.07 PM IST

നാൽപ്പതുകളിലെ പ്രണയം ഓഡിയോ റിലീസ്

cinema

രമേശ് എസ്. മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത നാൽപ്പതുകളിലെ പ്രണയം എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ വാസവൻ, ടൊവിനോ തോമസ് എന്നിവർ ചേർന്ന് നിർവഹിച്ചു. രമേശ് എസ്. മകയിരം, ആശ വാസുദേവൻ നായർ എന്നിവർ എഴുതിയ വരികൾക്ക് ഗിരീഷ് നാരായൺ സംഗീതം പകർന്ന ഗാനങ്ങളാണ് . ഷഹബാസ് അമൻ, നിത്യാ മാമൻ, ഗിരീഷ് നാരായണൻ, കാഞ്ചന ശ്രീറാം, അമൃത ജയകുമാർ, ഐശ്വര്യ മോഹൻ, അന്നപൂർണ പ്രദീപ്, ശ്രേയ അന്ന ജോസഫ് എന്നിവരാണ് ഗായകർ.ശ്രീദേവി ഉണ്ണി, കുടശനാട് കനകം, മെർലിൻ റീന, ക്ഷമ കൃഷ്ണ, ഗിരിധർ കൃഷ്ണ, ധന്യ സി മേനോൻ, മഴ രമേശ്, പാർഥിപ്, ഷഹനാസ്, ജാനിഷ് തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു.
മഴ ഫിലിംസ് , ആർ.ജെ.എസ് ക്രിയേഷൻസ്, ജാർ ഫാക്ടറി എന്നീ ബാനറിലാണ് നിർമ്മാണം. ഛായാഗ്രഹണം: എസ്. ജയൻദാസ്,
എഡിറ്റർ: ലിനോയ് വർഗീസ് പാറിടയിൽ, പ്രൊഡക്ഷൻ കൺട്രോളർ: എൽദോ സെൽവരാജ്, ആർട്ട്: ശ്രുതി ഇ.വി, മേക്കപ്പ്: ബിനു സത്യൻ, നവാസ്, അസ്സോസിയേറ്റ് ഡയറക്ടർ: ഷാജി ജോൺ, അവിനെഷ്, ജോസ്, ചിത്രം ഉടൻ പ്രദർശനത്തിനെത്തും. പി.ആർ.ഒ എ.എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY