SignIn
Kerala Kaumudi Online
Thursday, 22 October 2026 5.47 PM IST

യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ഫസ്റ്റ് ലുക്ക്

a

മൈക്ക്, ഖൽബ്, ഗോളം, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന യുണൈറ്റഡ് കിംഗ്ഡം ഒഫ് കേരളയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. അരുൺ വൈഗയാണ് ചിത്രത്തിന്റെ സംവിധായകൻ. ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ. ജയൻ, മനോജ് കെ.യു, അൽഫോൺസ് പുത്രൻ, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ് പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ് സജീവ് പി.കെ അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് നിർമ്മാണം.

ഛായാഗ്രഹണം: സിനോജ് പി. അയ്യപ്പൻ, സംഗീതം: രാജേഷ് മുരുകേശൻ, ഗാനരചന: ശബരീഷ് വർമ്മ, സൗണ്ട് മിക്സിംഗ്: വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി: സുമേഷ് & ജിഷ്ണു, ആക്ഷൻ: ഫിനിക്സ് പ്രഭു, മേക്കപ്പ്: ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം : മെൽവി ജെ, എഡിറ്റർ: അരുൺ വൈഗ, കലാ സംവിധാനം: സുനിൽ കുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ : റിന്നി ദിവാകർ, പി ആർ ഓ : എ എസ് ദിനേശ്, വാഴൂർ ജോസ്, അരുൺ പൂക്കാടൻ. ഏപ്രിൽ 17നാണ് ചിത്രത്തിന്റെ റിലീസ്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ഡിസ്ട്രിബ്യൂഷനു വേണ്ടി ശ്രീ പ്രിയ കമ്പയിൻസ് ആണ് വിതരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY