SignIn
Kerala Kaumudi Online
Thursday, 22 October 2026 5.48 PM IST

മാർക്കോ ഹാഫ് സെഞ്ച്വറി; അടുത്തത് ഗെറ്റ് സെറ്റ് ബേബി

a

മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ഗെറ്റ് സെറ്റ് ബേബി 21ന് തിയേറ്ററിൽ. നിഖില വിമൽ ആണ് നായിക. ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന കുടുംബ ചിത്രമാണ്. ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി, ഗംഗ മീര തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഹനീഫ് അദേനി രചനയും സംവിധാനവും ചെയ്ത മാർക്കോ എന്ന ബ്ലോക്ക് ബസ്റ്ററിനു ശേഷം എത്തുന്ന ചിത്രത്തിനും പ്രതീക്ഷയേറെയാണ്. മാർക്കോ ബോക്സ് ഓഫീസിൽ 100 കോടിയിലധികം നേടിയിരുന്നു. സ്‌കന്ദാ സിനിമാസും കിംഗ്സ്‌മെൻ പ്രൊഡക്ഷൻസിന്റെയും ബാനറിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

സംഗീതം: സാം സി.എസ്, ഛായാഗ്രഹണം: അലക്സ് ജെ. പുളിക്കൽ. രചന: വൈ.വി രാജേഷ്, അനൂപ് രവീന്ദ്രൻ. സഹനിർമ്മാതാക്കൾ: പരിധി ഖാൻഡെൽവാൾ, അഡ്വ: സ്മിത നായർ, സാം ജോർജ്, എഡിറ്റിംഗ്: അർജു ബെൻ. പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം: സമീറാ സനീഷ്. പ്രമോഷൻ കണ്സൾട്ടന്റ്: വിപിൻ കുമാർ വി, ചീഫ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY