SignIn
Kerala Kaumudi Online
Friday, 23 October 2026 4.10 AM IST

ജഗദീഷും ഇന്ദ്രൻസും പരിവാർ ഫസ്റ്റ് ലുക്ക്

cinema

ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് മറ്റു താരങ്ങൾ. മുഴുനീള കോമഡി ചിത്രമായാണ് പരിവാർ ഒരുങ്ങുന്നത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി.കെ എന്നിവരാണ് നിർമ്മാണം. ഛായാഗ്രഹണം: അൽഫാസ് ജഹാംഗീർ, സംഗീതം: ബിജിബാൽ, ഗാനങ്ങൾ: സന്തോഷ് വർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ: സതീഷ് കാവിൽ കോട്ട, കല: ഷിജി പട്ടണം, വസ്ത്രലങ്കാരം: സൂര്യ രാജേശ്വരീ, മേക്കപ്പ്: പട്ടണം ഷാ, എഡിറ്റർ: വി.എസ് വിശാൽ, ആക്ഷൻ: മാഫിയ ശശി, സൗണ്ട് ഡിസൈൻ: എം.ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജി രജേഷ്‌കുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശിവൻ പൂജപ്പുര, പി.ആർ.ഒ: എ.എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAGADEESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY