SignIn
Kerala Kaumudi Online
Friday, 23 October 2026 4.09 AM IST

ലവ് അണ്ടർ കൺസ്ട്രക്ഷൻ ട്രെയിലർ

cinema

അജു വർഗീസും നീരജ് മാധവും ഗൗരി ജി. കിഷനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ലവ് അണ്ടർ കൺസ്ട്രക്ഷൻ വെബ്സിരീസ് ഫെബ്രുവരി 28ന് ഡിസ്നി പ്ളസ് ഹോട്ട് സ്റ്റാറിൽ സ‌്‌‌ട്രീമിംഗ് ആരംഭിക്കും. ടൊവിനോ തോമസ്, കീർത്തി സുരേഷ് ചിത്രം വാശിയുടെ സംവിധായകൻ വിഷ്ണു ജി. രാഘവ് ആണ് ഒരുക്കുന്നത്. രചനയും വിഷ്ണു നിർവഹിക്കുന്നു. പ്രണയവും കോമഡിയും കോർത്തിണക്കിയാൽ സിരീസ് ഡിസ്നി പ്ളസ് ഹോട്ട് സ്റ്റാറിന്റെ ആറാമത്തെ മലയാളം സിരീസ് ആണ്. സിരീസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ സ്വപ്നമായ വീട് അതിനൊപ്പം ജീവിതത്തിൽ എത്തിയ പ്രണയം. രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മർദ്ദങ്ങളാണ് പ്രമേയം. ഗോപി സുന്ദർ ആണ് സംഗീത സംവിധാനം. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായഗ്രഹണം നിർവഹിക്കുന്നു. രജപുത്രയുടെ ബാനറിൽ എം. ര‌ഞ്ജിത്ത് ആണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY