
റോഷൻ മാത്യു നായകനായി എം. പദ്‌മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 20ന് കണ്ണൂരിൽ ആരംഭിക്കും. പൊലീസ് കുറ്റാന്വേഷണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശ്രുതി മേനോൻ ആണ് നായിക. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്നു. പ്രിയൻ ഓട്ടത്തിലാണ്, സ്ക്രീട്ട് ഹോം, കുഞ്ഞമ്മണീസ് ഹോംസ് പിറ്റൽ എന്നീ ചിത്രങ്ങൾക്കുശേഷം വൗ സിനിമാസിന്റെ സന്തോഷ് ത്രിവിക്രമൻ ആണ് നിർമ്മാണം. തലശേരി, ഇരിട്ടി, മുംബയ് എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും. ഇടവേളയ്ക്കുശേഷം ശ്രുതി മേനോൻ മലയാളത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ്. കിസ്മത് എന്ന ചിത്രത്തിൽ അനിത എന്ന കഥാപാത്രമായി വന്നു തിളങ്ങിയിരുന്നു. സഞ്ചാരം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. മുല്ല, ടി.ഡി ദാസൻ സ്റ്റാൻഡേർഡ് സിക്‌സ് ബി, അപൂർവരാഗം, ഇലക്ട്ര, തത്സസമയം ഒരു പെൺകുട്ടി എന്നിവയാണ് മറ്റു ചിത്രങ്ങൾ. മലയാളത്തിൽ കുമാരി എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്.
അജയ് ദേവ്‌ഗൺ, പ്രിയമണി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ മൈതാൻ സിനിമയിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ദ ടെസ്റ്റ്, ഹിസ് സ്റ്റോറി, റായ്, ശേഖർ ലാഹോട്ട് എന്നീ ഹിന്ദി വെബ് സീരിസിലും വേഷമിട്ടു.
അതേസമയം ശ്രീലങ്കൻ - ഇന്ത്യൻ ചിത്രം പാരഡൈസ് ആണ് റോഷൻ മാത്യു നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. ശ്രീലങ്കൻ ഫിലിം മേക്കർ പ്രസന്ന വിതനാഗേ സംവിധാനം ചെയ്ത ചിത്രത്തിൽ ദർശന രാജേന്ദ്രനായിരുന്നു നായിക. ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയ ചിത്രം സ്‌പെയിനിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രേക്ഷക അവാർഡ്, ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലെ ഡു ജൂറി ലൈസീൻ പുരസ്‌കാരം തുടങ്ങിയ നേടിയിരുന്നു. ആണും പെണ്ണും എന്ന ആന്തോളജിക്കുശേഷം റോഷൻ മാത്യുവും ദർശന രാജേന്ദ്രനും ഒരുമിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു പാരഡൈസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |