SignIn
Kerala Kaumudi Online
Friday, 23 October 2026 4.11 AM IST

ഗ്ളാമർ ചുവടുമായി അനുപമ ,​ പരമേശ്വരൻ ഡ്രാഗൺ ട്രെയിലർ

anupama

പ്ര​ദീ​പ് ​രം​ഗ​നാ​ഥ​ൻ​ ​നാ​യ​ക​നാ​വു​ന്ന​ ​ഡ്രാ​ഗ​ൺ​ ​സി​നി​മ​യു​ടെ​ ​ട്രെ​യി​ല​ർ​ ​പു​റ​ത്ത്.​ ​അ​ശ്വ​ത് ​മാ​രി​മു​ത്തു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​റൊ​മാ​ന്റി​ക് ​കോ​മ​ഡി​ ​എ​ന്റ​ർ​ടെ​യ്ന​റാ​ണ്.​ ​മൂ​ന്ന് ​കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​നു​പ​മ​ ​പ​ര​മേ​ശ്വ​ര​ൻ,​ ​ക​യാ​ദു രോ​ഹ​ർ,​ ​ഗോ​പി​ക​ ​ര​മേ​ഷ് ​എ​ന്നി​വ​രാ​ണ് ​ഗാ​യി​ക​മാ​ർ.​ ​അ​നു​പ​മ​ ​പ​ര​മേ​ശ്വ​ര​ൻ​ ​ഗ്ളാ​മ​ർ​ ​ലു​ക്കി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.​ ​പ്ര​ണ​യ​ ​സ​ഫ​ലീ​ക​ര​ണ​ത്തി​നാ​യി​ ​മ​റ്റൊ​രാ​ളാ​യി​ ​പെ​രു​മാ​റേ​ണ്ടി​ ​വ​രു​മ്പോ​ൾ​ ​കു​ടും​ബ​ജീ​വി​തം,​ ​ജോ​ലി​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​പെ​ടു​ന്ന​ ​നാ​യ​ക​ന്റെ​ ​ജീ​വി​ത​മാ​ണ് ​പ്ര​മേ​യം.​ ​ഗൗ​തം​ ​മേ​നോ​​ൻ,​ ​മിഷ്കി​ൻ,​ ​കെ.​എ​സ്.​ ​ര​വി​കു​മാ​ർ​ ​എ​ന്നീ​ ​സം​വി​ധാ​യ​ക​ർ​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ൽ​ ​എ​ത്തു​ന്നു.​ ​ജോ​ർ​ജ് ​മ​റി​യ​ന് ​ആ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.ലൗ ​ടു​ഡേ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​പ്ര​ദീ​പ് ​രം​ഗ​നാ​ഥ​ൻ​ ​സം​വി​ധാ​യ​ക​ൻ​ ​കൂ​ടി​യാ​ണ്.​ ​നി​കേ​ത് ​ബാെ​മ്മി,​ ​റെ​ഡ്ഡി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ലി​യോ​ൺ​ ​ജെ​യിം​സ് ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​എ.​ജി.​എ​സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ​ബാ​ന​റി​ൽ​ ​ക​ല​പ​തി​ ​എ​സ്.​ ​ഗ​ണേ​ഷ്,​ ​ക​ല​പ​തി​ ​എ​സ്.​ ​സു​രേ​ഷ് ​ക​ല​പ​തി ​എ​സ്.​ ​അ​ഘോ​രം​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ഫെ​ബ്രു​വ​രി​ 21​ന് ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANUPAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY