
ബ്ലോക് ബസ്റ്റർ ചിത്രം മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ നായകനായി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി ഫെബ്രുവരി 21ന് തിയേറ്ററിൽ. നിഖില വിമൽ ആണ് നായിക . ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ പുതിയ അനുഭവം സമ്മാനിക്കുന്ന ടോട്ടൽ ഫാമിലി എന്റർടെയ്നറായിരിക്കും. വൻതാരനിരയിലാണ് ഗെറ്ര് സെറ്റ് ബേബി ഒരുങ്ങുന്നത്. ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, ദിലീപ് മേനോൻ, വിജയ് ജേക്കബ്. സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി, ഗംഗ മീര, അതുല്യ ആഷാടം, കെ. പി .എ .സി ലീല തുടങ്ങിയവരാണ് മറ്ര് താരങ്ങൾ . താരങ്ങളുടെ ക്യാരക്ടർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ചിത്രത്തിലെ 'മനമേ ആലോലം' എന്ന ഹൃദയഹാരിയായ മെലഡി ഗാനം ടെൻഡ്രിംഗാണ്. കപിൽ കപിലനും ശക്തിശ്രീ ഗോപാലനും ചേർന്നാണ് ആലാപനം.വൈ വി .രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് രചന.അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു.
സാം സി .എസ് സംഗീതം ഒരുക്കുന്നു.
സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു.
സഹനിർമ്മാതാക്കൾ: പരിധി ഖാൻഡെൽവാൾ, അഡ്വ: സ്മിത നായർ, സാം ജോർജ്, എഡിറ്റിംഗ്: അർജു ബെൻ. പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം: സമീറ സനീഷ്. ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് റൈറ്ര്: ഫാർസ് ഫിലിംസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |