
പ്രേമം സിനിമയിലെ ജോർജിന്റെ ലുക്കിൽ നിവിൻ പോളി. ഒരു ഫിറ്റ്‌നെസ് സെന്റർ ഉദ്ഘാടനത്തിന് നിവിൻ പോളി ഖത്തറിൽ എത്തുന്നു എന്നറിയിപ്പുള്ള വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു. പച്ച ഷർട്ട് ധരിച്ച് കട്ട താടിയുമായി നിൽക്കുന്ന നിവിൻ പോളിയാണ് വീഡിയോയിൽ. ഇത് 'പ്രേമത്തിലെ ജോർജ് അല്ലേ' എന്ന് പലരും ചോദിക്കുന്നു. 'മലരേ, എന്ന പാട്ടിലെ നിവിന്റെ ചിത്രങ്ങളും പുതിയ ചിത്രവും ഒന്നിച്ചു ചേർത്താണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. അടുത്തിടെ നിവിൻ അഭിനയിച്ച സിനിമകൾ പരാജയങ്ങൾ നേരിട്ടു. ശരീരഭാരം കൂടിയതിന്റെ പേരിലും നിവിൻപോളി ഏറെ വിമർശനം നേരിട്ടു. അതേസമയം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ ആണ് നിവിൻ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ" ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. സൂരിയും അഞ്ജലിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത തരം വ്യത്യസ്തമായ വേഷമാണ് അവതരിപ്പിക്കുന്നത്. റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ മത്സര വിഭാഗത്തിൽ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആക്ഷൻ ഹീറോ ബിജു 2, ശേഖരവർമ്മ രാജാവ് എന്നീ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |