SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 PM IST

മമ്മൂട്ടി ആരാധികയായ നാൻസി റാണി; ഫസ്റ്റ് ലുക്ക്

ahana


നവാഗതനായ ജോസഫ് മനു ജയിംസ് രചനയും സംവിധാനവും നിർവഹിക്കുന്ന നാൻസി റാണി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു.
മമ്മൂട്ടി എന്ന മഹാനടനെ നേരിൽ കാണാനും നടിയാകാനും കാത്തിരിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് പറയാൻ ശ്രമിക്കുന്നത്.അഹാന കൃഷ്ണയാണ് നായിക.അർജുൻ അശോകൻ, അജു വർഗീസ്,സണ്ണി വയ്ൻ ,ലാൽ, ശ്രീനിവാസൻ, ഇന്ദ്രൻസ്,ധ്രുവൻ ,റോയി സെബാസ്റ്റ്യൻ,മല്ലിക സുമാരൻ,വിശാഖ് നായർ, കോട്ടയം രമേശ്, ലെന,സുധീർ കരമന, അബു സലിം, അസീസ് നെടുമങ്ങാട്,മാല പാർവതി,തെന്നൽ അഭിലാഷ്, വിഷ്ണുഗോവിന്ദ്, പോളി വിൽസൺ, സോഹൻ സീനുലാൽ,നന്ദു പൊതുവാൾ, കോട്ടയം പുരുഷൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ക്യാമറ രാഗേഷ് നാരായണൻ, എഡിറ്റർ അമിത് സി. മോഹനൻ,ഗാനങ്ങൾ അമിത് മോഹനൻ, ടിറ്റോ പി. തങ്കച്ചൻ, ദീപക് രാമകൃഷ്ണൻ, നൈന ജിബി,
സംഗീതം മനു ഗോപിനാഥ്, നിഹാൽ മുരളി ,അഭിത്ത് ചന്ദ്രൻ, സ്റ്റീവ് മാനുവൽ ജോമി, മിഥുൻ മധു,താവോ ഇസ്സാരോ, വിനീത് എസ്തപ്പാൻ, പശ്ചാത്തല സംഗീതം സ്വാതി മനു പ്രതീക്,
കൈലാത്ത് ഫിലിംസിന്റെ ബാനറിൽ റോയി സെബാസ്റ്റ്യൻ, മനു ജയിംസ് സിനിമാസിന്റെ ബാനറിൽ നൈന ജിബി പിട്ടാപ്പിള്ളിൽ, പോസ്റ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ ഡബ്ല്യൂ വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം.
മാർച്ച് 14ന് റിലീസ് ചെയ്യും. വിതരണം ഗുഡ് ഡേ മുവീസ്. പി.ആർ. ഒ വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AHANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY