
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കണ്ണാടിപൂവേ റിലീസ് ചെയ്തു. നിമിഷ നേരങ്ങൾക്കകം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനത്തിന്റെ വരികൾ വിവേകും സംഗീത സംവിധാനം,ഗാനാലാപനം എന്നിവ സന്തോഷ് നാരായണനും നിർവഹിക്കുന്നു.ലവ്, ലോട്ടർ, വാർ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ മൂന്നുകോടിയില്പരം കാഴ്ചക്കാരാണ് കണ്ടത്. ടീസറിൽ പ്രണയവും ആക്ഷൻ രംഗങ്ങളും കൊണ്ട് സമ്പന്നമാണ് . പൂജ ഹെഗ്ഡെ ആണ് നായിക. ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വമ്പൻ താരനിരയുണ്ട്.
ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് :മുഹമ്മദ് ഷഫീഖ് അലി,കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ
സൂര്യയുടെ 2D എന്റർടെയ്ൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് നിർമ്മാണം.കോ പ്രൊഡ്യൂസേഴ്സ് രാജ് ശേഖർ കർപ്പൂരസുന്ദരപാണ്ട്യനും കാർത്തികേയൻ സന്താനവുമാണ്..മേയ് 1ന് റെട്രോ തിയേറ്രറിൽ എത്തും.പി .ആർ .ഒ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.
,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |