SignIn
Kerala Kaumudi Online
Friday, 23 October 2026 4.07 PM IST

ശങ്കർ എഹ്‌സാൻ ലോയ് മലയാളത്തിൽ

sankar

അർജുൻ അശോകൻ ആക്ഷൻ നായകനാകുന്നു. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം അദ്വൈത് നായർ സംവിധാനം ചെയ്യുന്നു. ഇതാദ്യമായാണ് അർജുൻ അശോകൻ ആക്‌ഷൻ ചിത്രത്തിൽ നായകനാകുന്നത്. ഇന്ത്യയിലെ പ്രശസ്ത സംഗീത ത്രയമായ ശങ്കർ എഹ്‌സാൻ ലോയ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ശങ്കർ മഹാദേവൻ, എഹ്‌സാൽ നൂറാനി, ലോയ് മെൻഡോബുസ എന്നിവർ ചേർന്നതാണ് ശങ്കർ എഹ്‌മസാൻ ലോയ്. മിഷൻ കാശ്‌മീർ, ദിൽ ചാഹ്‌താ ഹോ, കൽ ഹോ നാഹോ, ബങി ഓൾ ബബ്ളി, താരെ സമീൻ പർ, മൈ നേം ഈസ് ഖാൻ തുടങ്ങിയ ശ്രദ്ധേയമായ നിരവധി ബോളിവുഡ് ചിത്രങ്ങൾക്ക് ഇവർ സംഗീത സംവിധാനം ഒരുക്കിയിട്ടുണ്ട്. ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് തീരുമാനം. ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. സുമതി വളവ് പൂർത്തിയാക്കിയശേഷം അദ്വൈത് നായരുടെ ചിത്രത്തിൽ ജോയിൻ ചെയ്യാനാണ് അർജുൻ അശോകന്റെ തീരുമാനം.അതേസമയം എെശ്വര്യ ലക്ഷ്മി നായികയായ അർച്ചന 31 നോട്ടൗട്ട്

എന്ന ചിത്രത്തിനു ശേഷം അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രം അർജുൻ അശോകൻ പൂർത്തിയാക്കി. അഭിരാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി ശരത് സഭ, ഷൈജു ശ്രീധർ, അശ്വന്ത് ലാൽ, ആതിര മറിയം തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഷെബിൻ ബക്കർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കർ ആണ് നിർമ്മാണം. ഷെബിൻ ബക്കർ പ്രൊഡക്ഷ‌ൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന പതിനൊന്നാമത്തെ ചിത്രമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY