SignIn
Kerala Kaumudi Online
Thursday, 22 October 2026 5.48 PM IST

മാധവ് സുരേഷിന്റെ അങ്കം അട്ടഹാസം ആരംഭിച്ചു

madhav

മാധവ് സുരേഷ് നായകനായി സുജിത് എസ്. നായർ രചനയും സംവിധാനവും നിർവഹിക്കുന്ന അങ്കം അട്ടഹാസം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു.നഗര കേന്ദ്രീകൃതമായ മാഫിയ സംഘങ്ങളുടെ സമാന്തര ഭരണക്രമങ്ങൾ സാധാരണക്കാരനായ യുവാവിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, അലൻസിയർ, നന്ദു, സ്വാസിക, സ്മിനു സിജോ, സിബി തോമസ്, എം. എ നിഷാദ്, ദീപക് ശിവരാജൻ , മഖ് ബൂൽ സൽമാൻ, നോബി, നീതു, അമിത് മോഹൻ, അജയ് പ്രകാശ്, പ്രേംജിത്ത് , സിബി ജോസഫ്, രതീഷ് വെഞ്ഞാറമ്മൂട് തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.ഛായാഗ്രഹണം ശിവൻ എസ്. സംഗീത്, കലാ സംവിധാനം അജിത് കൃഷ്ണ, വസ്ത്രാലങ്കാരം റാണാ പ്രതാപ്, മേക്കപ്പ് സൈജു നേമം, എഡിറ്റിംഗ് അജു അജയ് , സഹസംവിധാനം അനു ഗോപി , പ്രൊഡക്ഷൻ കൺട്രോളർ ഹരി വെഞ്ഞാറമ്മൂട്,ഫിനാൻസ് കൺട്രോളർ അഹമ്മദ് കുഞ്ഞുമോൻ,

ഫിനിക്സ് പ്രഭു, അനിൽ ബ്ലേയ്സ് എന്നിവർ ഒരുക്കുന്ന സംഭ്രമജനകമായ ആക്ഷൻ രംഗങ്ങളും, ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ശ്രീകുമാർ വാസുദേവ്, ഗായത്രി എന്നിവരുടെ ഈണങ്ങളിൽ വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആലപിച്ച മനോഹരമായ ഗാനങ്ങളും ചിത്രത്തിന് മിഴിവേകുന്നു. സഹ നിർമ്മാണം സാമുവൽ മത്തായി. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി.അനിൽ കുമാർ ആണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MADHAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY