SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

എമ്പുരാനിൽ പൃഥ്വിരാജിന്റെ അമ്മ; നയൻ ഭട്ട്

nayan-bhutt

എമ്പുരാൻ സിനിമയുടെ 24-ാമത്തെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ബോളിവുഡ് സിനിമ - സീരിയൽ താരം നയൻ ഭട്ട് അവതരിപ്പിക്കുന്ന സുരയ്യ ബിബി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തിറക്കിയത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയീദ് മസൂദിന്റെ അമ്മയുടെ വേഷമാണ് നയൻ ഭട്ടിന്റേത്.

''വളരെ ശക്തമായ കഥാപാത്രമാണ്. ജീവിതത്തിൽ ഒരുപാട് വിഷമഘട്ടത്തിലൂടെ കടന്നുപോയ അമ്മ. എത്രയൊക്കെ വലിയ വെല്ലുവിളികൾ വന്നാലും അവയെ എല്ലാം അവർ നിശബ്ദമായി നേരിടും. അതവരുടെ മുഖത്തും പ്രകടമാണ്. ഇൗ കഥാപാത്രത്തിന്റെ മേക്കപ്പിന് മൂന്നുമണിക്കൂർ ചെലവഴിക്കേണ്ടിവന്നു.

കഴിഞ്ഞ 55 വർഷമായി സിനിമയിലുണ്ട്. ഇതിനിടെ ഒരുപാട് സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. എന്നാൽ പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കുന്നത് വേറിട്ട അനുഭവമായിരുന്നു. അദ്ദേഹം മികച്ച നടനും അതിനേക്കാൾ മികവുറ്റ സംവിധായകനുമാണ്. ഞങ്ങൾ നേരിട്ടറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങൾ തിയേറ്ററുകളിൽ പുതിയൊരു അനുഭവം നിങ്ങൾക്ക് സമ്മാനിക്കും."" നയൻ ഭട്ട് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAYAN BHUTT, EMPURAAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY