
കുഞ്ചാക്കോ ബോബൻ നായകനായി ജീത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയെ വർണാഭമാക്കി. കുഞ്ചാക്കോ ബോബനും പ്രിയ മണിയും മറ്റു പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു. ചിത്രത്തിലെ ഒരു ഗാനം വിജയ് യേശുദാസ് ആലപിച്ചു. മറ്റൊരു ഗാനത്തിന് ചുവടുവച്ച് കുഞ്ചാക്കോ ബോബനും താരങ്ങളും അക്ഷരാർത്ഥത്തിൽ വേദി കീഴടക്കി. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് വിനായക് ശശി കുമാറും ബേബി ജീനുമാണ്. വിജയ് യേശുദാസ്, ബേബി ജീൻ, രമ്യ എന്നിവരാണ് ഗായകർ. ജഗദീഷ്, വിശാഖ് നായർ,മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപ്പൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഷാഹി കബീറാണ് തിരക്കഥ. റോബി വർഗീസ് രാജ് ക്യാമറ ചലിപ്പിക്കുന്നു. ചിത്രസംയോജനം ചമൻ ചാക്കോ. മർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഇമോഷണൽ ക്രൈം ഡ്രാമ ഗണത്തിലൊരുങ്ങുന്ന ചിത്രം നാളെ തിയേറ്ററിൽ എത്തും.വിതരണം ഡ്രീം ബിഗ് ഫിലിംസ്.
പി .ആർ. ഒ പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |