SignIn
Kerala Kaumudi Online
Friday, 23 October 2026 12.50 AM IST

സൗമ്യ മേനോന്റെ സറ; ആദ്യ ഗാനം ടീസർ

sara



മലയാളി താരം സൗമ്യ മേനോൻ കേന്ദ്രകഥാപാത്രമായി തെലുങ്ക്, തമിഴ് ഭാഷകളിൽ റിലീസ് ചെയ്യുന്ന 'സറ എന്ന ചിത്രത്തിലെ ആദ്യഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. നായിക പ്രധാന്യമുള്ള ലൗ-ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ശശി ഭൂഷൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ആന്ധ്ര പ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളുടെ ആസ്പദമാക്കിയാണ് ചത്രം.ഓം പ്രകാശ്പോത്തൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ദസാരി തേജ ആണ് എഡിറ്റർ. അഭി എഡ്വേർഡ് സംഗീത സംവിധാനം നിർവഹിക്കുന്നു. ശ്രീ വായുപുത്ര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ചിത്രം ശേരി ശ്രീപ്രിയ, ഗൺ റെഡ്ഡി, വെങ്കടേശ്വർ റെഡ്ഡി, അയ്യൂബ് ഹുസെൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ചിത്രം ഏപ്രിൽ മാസം റിലീസ് ചെയ്യും. പി.ആർ. ഒ : പി.ശിവപ്രസാദ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY