
ശ്രീനാഥ് ഭാസി, ലാലു അലക്സ്, രഞ്ജി പണിക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന നമുക്ക് കോടതിയിൽ കാണാം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ത്രയം എന്ന ചിത്രത്തിനുശേഷം സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രം പുതിയ തലമുറയുടെ കാഴ്ച്ചപ്പോടെ നിരവധി കൗതുകങ്ങളിൽ ഒരുക്കുന്ന കുടുംബചിത്രമാണ്. പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായിക.ജോണി ആന്റണി , നിരഞ്ജ് മണിയൻപിള്ള രാജു, ജാഫർ ഇടുക്കി, സിജോയ് വർഗീസ്, സരയു, രശ്മി ബോബൻ എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകനും തിരക്കഥാകൃത്തുമായ നിഥിൻ രഞ്ജി പണിക്കരും
പുതുമുഖം സഫൽ അക്ബറും പ്രധാന വേഷത്തിലെത്തുന്നു.ആഷിഖ് അലി അക്ബർ തിരക്കഥ ഒരുക്കുന്നു. മാത്യു വർഗീസ്ആണ് ഛായാഗ്രഹണം.വിനായക് ശശികുമാറിന്റെ ഗാനങ്ങൾക്ക് ,രാഹുൽ സുബ്രഹ്മണ്യം ഈണം നൽകുന്നു.നിർമ്മാണ നിർവഹണം നിജിൽ ദിവാകർ,
ഹസീബ് ഫിലിംസ്, ആന്റ് എം.ജി.സി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമ്മാണം.
ഏപ്രിൽ മാസം പ്രദർശനത്തിന് എത്തും. പി.ആർ. ഒ വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |